---
title: "പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപത്തിയാറാം ജന്മദിനം ; ആഘോഷമാക്കാൻ ബി.ജെ.പി"
english_title: "Prime Minister Narendra Modi 76th Birthday BJP Celebrations Seva Sankalp Abhiyan Begins Today"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/383054/ prime-minister-narendra-modi-76th-birthday-bjp-seva-sankalp-abhiyan"
published_at: "2026-09-17T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688476cae5d88_Untitled-4_copy.jpg"
keywords: ["Narendra Modi", "Modi Birthday", "BJP", "Seva Sankalp Abhiyan"]
---

# പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപത്തിയാറാം ജന്മദിനം ; ആഘോഷമാക്കാൻ ബി.ജെ.പി

> **Lead Summary:** പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം വിളക്കുതെളിച്ചും സേവനപ്രവർത്തനങ്ങളിലേർപ്പെട്ടും ആഘോഷമാക്കാൻ ബിജെപി. ഇന്നു വൈകിട്ട് 6 മുതൽ 7 വരെ വീടുകളിൽ വിളക്കുതെളിച്ച് (ആശീർവാദ് കാ ദിയ) മോദിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കണമെന്നു ബിജെപി ദേശീയ

## Article Content

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം വിളക്കുതെളിച്ചും സേവനപ്രവർത്തനങ്ങളിലേർപ്പെട്ടും ആഘോഷമാക്കാൻ ബിജെപി. ഇന്നു വൈകിട്ട് 6 മുതൽ 7 വരെ വീടുകളിൽ വിളക്കുതെളിച്ച് (ആശീർവാദ് കാ ദിയ) മോദിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കണമെന്നു ബിജെപി ദേശീയ

പ്രസിഡന്റ് നിതിൻ നവീൻ അഭ്യർഥിച്ചു. രക്തദാന ക്യാംപ്, ശ്രമദാനം, ശുചീകരണം, വൃക്ഷത്തൈ നടീൽ, പദയാത്ര, സൈക്കിൾ റാലി തുടങ്ങിയ പരിപാടികൾ വിവിധ സംസ്ഥാ നങ്ങളിൽ പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കും. ഭരണനേതൃത്വത്തിൽ മോദി 25 വർഷം പൂർ ത്തിയാക്കുന്നത് ഒരുമാസം നീളുന്ന സേവനപരിപാടികളോടെ ആഘോഷിക്കുന്ന സേവാ സങ്കൽപ്പ് അഭിയാൻ പരിപാടിക്കും ഇന്ന് തുടക്കമാകും. ഇതിനിടെ

ഭരണനേതൃത്വത്തിൽ 25 വർഷവും നരേന്ദ്ര മോദി പൂർത്തിയാക്കി.

4610 ദിവസം മുഖ്യമന്ത്രിപദവിയലും (07.10.2001-22.05.2014)4497 ദിവസം പ്രധാനമന്ത്രിപദവിയി (26.05.2014 മുതൽ) ലും മോദി പൂർത്തിയാക്കി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/383054/ prime-minister-narendra-modi-76th-birthday-bjp-seva-sankalp-abhiyan)